യുഎഇക്ക് പിന്നാലെ പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സര്‍ക്കാര്‍; തീരുമാനം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കി

രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. യുഎഇയ്ക്ക് ശേഷം ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ട് വയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്.

ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക് ഡോണില്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുന്നത്. കുവൈത്തില്‍ കൊവിഡ് ബാധിച്ചവരില്‍ പകുതിയിലേറേയും ഇന്ത്യക്കാരാണ് എന്നാണ് കണക്ക്. ഇവരില്‍ നിരവധി പേര്‍ മലയാളികളാണ്. ഏറ്റവും ഒടുവില്‍ വന്ന കണക്ക് അനുസരിച്ച് കുവൈത്തില്‍ 4377 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1602 കേസുകളില്‍ രോ?ഗമുക്തിയുണ്ടായി. 30 പേരാണ് ഇതുവരെ കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചത്.

Other News in this category

4malayalees Recommends