യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവര്‍; യുഎഇയില്‍ നിന്നുള്ളവരെയാകും ആദ്യം നാട്ടിലെത്തിക്കുകയെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക്  മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം  ഒന്നരലക്ഷം കടന്നു; അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവര്‍; യുഎഇയില്‍ നിന്നുള്ളവരെയാകും ആദ്യം നാട്ടിലെത്തിക്കുകയെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റ് എന്നിവ വഴിയാണ് ഒന്നരലക്ഷം പേര്‍ ഇതിനകം മടക്കയാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്. 40 ശതമാനംപേര്‍ തൊഴിലാളികളാണ്. മടങ്ങാന്‍ അപേക്ഷ നല്‍കിയവരില്‍ 10 ശതമാനം പേര്‍ സന്ദര്‍ശക/ വിനോദ സഞ്ചാര വിസയിലെത്തിയവര്‍,


ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്. നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. അപേക്ഷകരുടെ എണ്ണം കൂടിയത് സൈറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

ലോകത്താകമാനം നാല് ലക്ഷത്തിനടുത്താളുകളാണ് കേരളത്തിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം യുഎഇയില്‍ നിന്നാണ്. ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേരാണ് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 ലക്ഷത്തിലധികം മലയാളികളാണ് യുഎഇയിലുള്ളത്.പ്രവാസി ഇന്ത്യക്കാരെ കൊണ്ടുപോകാനുള്ള ദൗത്യത്തില്‍ മൂന്ന് സേനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. യുദ്ധകപ്പലുകളും, വ്യോമസേനാ വിമാനങ്ങളും, ദേശീയ വിമാന കമ്പനിയുമെല്ലാം സര്‍വ്വ സജ്ജമായിട്ടുണ്ടെന്നാണ് റിപ്പോട്ട്.യുഎഇയില്‍ നിന്നുള്ളവരെയാകും ആദ്യം നാട്ടിലെത്തിക്കുക.

Other News in this category



4malayalees Recommends