കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി യു.എ.ഇ; അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ളവരും ഷോപ്പിങ്ങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നത് വിലക്കി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി യു.എ.ഇ; അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ളവരും ഷോപ്പിങ്ങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നത് വിലക്കി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി യു.എ.ഇ. ഇതിന്റെ ഭാഗമായി അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളും ഷോപ്പിങ്ങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നത് ആരോഗ്യമന്ത്രാലയം വിലക്കി. ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയത്.


റീട്ടെയില്‍ കടകളിലും കുട്ടികള്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി പോകാന്‍ സാധിക്കില്ല. ഷോപ്പിങ്ങ് മാളുകളും വാണിജ്യ വ്യാപാരസെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയത്.

കൊവിഡ് 19 യു.എ.ഇയില്‍ കടുത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് പ്രതിരോധത്തിന്റെ ഭാ?ഗമായി ടെസ്റ്റിങ്ങ് വിപുലമാക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ ഇപ്പോള്‍. ഇതിനോടകം 15000ത്തിനടുത്ത് കൊവിഡ് കേസുകള്‍ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ച മാത്രം 567 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends