ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ നിര്യാതനായി

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കല്‍ അല്പസമയം മുമ്പ് നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


ഭാര്യ ഫിലോമിന തൊടുകയില്‍. മക്കള്‍, ചിന്നു, ചിന്‍സ്, ചിഞ്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ സുസ്രൂഷകള്‍ക്കു ശേഷം ഉരുളികുന്നം പള്ളിയില്‍ വച്ച് നടക്കും.

സഹോദരന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒന്നടങ്കം പങ്കുചേരുകയും അനുശോചനം അറിയിക്കുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Other News in this category4malayalees Recommends