'കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യം'; തുറന്നുപറഞ്ഞ് സാനിയ മിര്‍സ

'കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യം'; തുറന്നുപറഞ്ഞ് സാനിയ മിര്‍സ

വനിതാ കായിക താരങ്ങളോടുള്ള ഇന്ത്യന്‍ ജനതയുടെ പൊതുവായ മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു.


സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്. 'ഒരു കുഞ്ഞില്ലെങ്കില്‍ തന്റെ ജീവിതം പൂര്‍ണമാകില്ലെന്ന' വിധത്തിലാണ് ആളുകളുടെ ചോദ്യമെന്നും സാനിയ വിശദീകരിച്ചു. അതേസമയം, വനിതാ താരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും രണ്ടു മൂന്നു തലമുറകള്‍ കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി.

ടെന്നിസില്‍നിന്ന് വളരെയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും ആളുകള്‍ എപ്പോഴും എന്നോടു ചോദിക്കുന്നത് എപ്പോഴാണ് ഒരു കുഞ്ഞൊക്കെ ആവുക എന്നാണ്. കുഞ്ഞില്ലെങ്കില്‍ എന്റെ ജീവിതം പൂര്‍ണമാകില്ലെന്ന വിധത്തിലാണ് ഇവരുടെ പെരുമാറ്റം' സ്ത്രീകള്‍ക്കായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends