കാനഡയില്‍ കോവിഡ്-19 ഭീഷണിയും യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഇവിടെ പഠിക്കാന്‍ താല്‍പര്യപ്പെട്ട് വിദേശ വിദ്യാര്‍ത്ഥികള്‍; നേരത്തെ നിശ്ചയിച്ച കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി പഠനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍

കാനഡയില്‍ കോവിഡ്-19 ഭീഷണിയും യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഇവിടെ പഠിക്കാന്‍ താല്‍പര്യപ്പെട്ട് വിദേശ വിദ്യാര്‍ത്ഥികള്‍; നേരത്തെ നിശ്ചയിച്ച കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി പഠനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍
കാനഡയില്‍ കൊറോണ ഭീഷണിയും അതുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും തങ്ങള്‍ കാനഡയില്‍ പഠിക്കാനെത്തുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ ഭീഷണി ലോകമെമ്പാടും ഭീഷണി പരത്തുന്നുണ്ടെങ്കിലും വിദേശത്ത് തങ്ങളുടെ പോസ്റ്റ്-സെക്കന്‍ഡറി എഡ്യുക്കേഷന്‍ നടത്താനു തങ്ങളുടെ തീരുമാനത്തെ അത് ബാധിക്കില്ലെന്നാണ് മിക്ക അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരിക്കുന്നത്.

മിക്കവരും നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയുള്ള ഫേസ് ടു ഫേസ് പഠന പരിചയത്തിനാണ് മുന്‍ഗണനയേകുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഐഡിപി എഡ്യുക്കേഷന്റെ ബി2ബി ഡിവിഷനായ ഐഡിപി കണക്ടിലെ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ പഠനത്തിലുടെയാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ മനോഭാവം വെളിപ്പെട്ടിരിക്കുന്നത്. തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ കാനഡയില്‍ പഠിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് 69,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 69 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.

തങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ കാനഡയില്‍ പഠിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പ്രതികരിച്ചിരിക്കുന്നത് വെറും അഞ്ച് ശതമാനം പേരാണ്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഈ സര്‍വേയില്‍ ഭാഗഭാക്കായിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ മിക്കവരും കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പഠനം നടത്താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.

Other News in this category



4malayalees Recommends