നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ ആരോഗ്യ രംഗത്തെ ഇന്ത്യന്‍ നഴ്‌സസ് സാന്നിധ്യം അറിയുവാന്‍ നാഷണല്‍ സര്‍വ്വേ ആരംഭിച്ചു.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ ആരോഗ്യ രംഗത്തെ ഇന്ത്യന്‍ നഴ്‌സസ് സാന്നിധ്യം അറിയുവാന്‍ നാഷണല്‍ സര്‍വ്വേ ആരംഭിച്ചു.
ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യന്‍ വംശജരായ നേഴ്സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാഷണല്‍ സര്‍വ്വേയ്ക്ക് തുടക്കമായി. നൈനയുടെ നാഷണല്‍ പ്രസിഡണ്ട് ആഗ്‌നസ് തേരാടിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിയ കമ്മറ്റിയാണ് അമേരിക്കന്‍ നേഴ്സുമാരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകുവാന്‍ വേണ്ടിയുള്ള സര്‍വേയ്ക്ക് തുടക്കം കുറിച്ചത്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നല്‍കിയ നേഴ്സിങ് മേഖലയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യന്‍ നേഴ്സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യന്‍ നേഴ്സുമാര്‍. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാരെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനം ലഭ്യമാക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്‌സിങ്ങ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സര്‍വ്വേ, അമേരിക്കന്‍ ഇന്ത്യന്‍ നേഴ്സുമാരുടെ ചരിത്രത്തില്‍ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സര്‍വ്വേയുമായി NAINA മുന്നോട്ട് വന്നിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്‌നസ് തേരാടി അറിയിച്ചു. ദേശീയ തലത്തില്‍ നേഴ്സസ് വാരം ആഘോഷിക്കപ്പെടുമ്പോള്‍, ഇത് പോലൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് വന്നപ്പോള്‍ തന്നെ നിരവധി നേഴ്‌സുമാരും ഇന്ത്യന്‍ സമൂഹത്തിലെ വ്യക്തികളും സംഘടനകളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുണ്ട് എന്നത് വളരെ ചാരിതാര്‍ഥ്യം പകരുന്ന കാര്യമാണ് എന്നും, ജൂണ്‍ 10ന് പൂര്‍ത്തിയാക്കത്തക്ക വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന സര്‍വ്വേയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കമ്മറ്റിക്ക് വേണ്ടി ശ്രീമതി ആഗ്‌നസ് തേരാടി അറിയിച്ചു.

അമേരിക്കന്‍ നഴ്‌സിംഗ് രംഗത്തെ ഒരു പ്രധാന വിഭാഗമായി കൊണ്ട്, ഇവിടുത്തെ നഴ്‌സിംഗ് മേഖലയുടെ എല്ലാ തലങ്ങളിലും ഇന്ത്യന്‍ നഴ്‌സുമാര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, അവരുടെ സംഭാവനകള്‍ മികവുറ്റതുമാണ്. അഞ്ചു ദശാബ്ദത്തിലേറെയായി അമേരിക്കന്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹത്തിന്റെ സംഭാവനയ്ക്കു, ചുരുക്കം ചില വ്യക്തിഗത അംഗീകാരങ്ങള്‍ക്ക് അതീതമായി, ഒരു സമൂഹമെന്നനിലക്ക്, അര്‍ഹമായ പരിഗണനയോ പാരിതോഷികമോ അമേരിക്കന്‍ സമൂഹം നല്‍കുന്നുണ്ടോ എന്നതില്‍ സംശയം ഉണ്ട്. ഇതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്, അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ എത്ര നഴ്‌സുമാര്‍ ഉണ്ട് എന്നോ അവരൊക്കെ നഴ്‌സിങ്ങിന്റെ ഏതൊക്കെ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നോ ഉള്ള സ്ഥിതിവിവര കണക്കുകള്‍ ലഭ്യമല്ല എന്ന പോരായ്മയാണ്. ഇപ്രകാരമുള്ള പ്രാഥമിക വിവരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു തന്നെ പ്രയോജനപ്രദമാകും എന്നതിനാലാണ് അമേരിക്കന്‍ ആരോഗ്യ രംഗത്തെ ഇന്ത്യന്‍ നഴ്‌സിംഗ് സാന്നിധ്യം വ്യക്തമാക്കുവനായി ഈ സര്‍വ്വേനടത്തപ്പെടുന്നത്. അസോസിയേഷന്റെ അംഗത്വമോ മറ്റു വസ്തുതകളോ പരിഗണിയ്ക്കാതെയും , ഇതിലൂടെ ലഭിയ്ക്കുന്ന വിവരങ്ങള്‍ക്ക് വേണ്ട സ്വകാര്യത ഉറപ്പു നല്‍കികൊണ്ടുമാണ് ഈ സര്‍വ്വേ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഏകദേശം അഞ്ചു മിനുറ്റില്‍ പൂര്‍ത്തിയാക്കാവുന്ന ഈ സര്‍വ്വേ ഇപ്പോള്‍ ജോലി ചെയ്യുന്നവരും റിട്ടയര്‍ ചെയ്തവരുമായ LPN / LVN, RN, APRN ആയ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്.

നൈനയുടെ ഔദ്യോഗിക വെബ്സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/ എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സര്‍വ്വേ പൂര്‍ത്തീകരിക്കാവുന്നതാണ്. കൂടാതെ 1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറില്‍ വിളിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് സംന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മേല്പറഞ്ഞ ടോള്‍ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും ലഭ്യവുന്നതായിരിക്കും . നൈനയുടേ സര്‍വ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി Simi Jesto Joseph, DNP, APN, NP-C ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവര്‍ അറിയിച്ചതാണിത്.

Other News in this category



4malayalees Recommends