കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ്; വിസ അനുവദിക്കുക ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിനാണ് ദുബായ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരമായി പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ദുബായ് ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കൊവിഡ് 19 പശ്ചാത്തലത്തില്‍ യു.എ.ഇ.യില്‍ വൈദ്യ സഹായം നല്‍കുന്നതിന് രാജ്യത്ത് നിന്ന് 88 അം?ഗ മെഡിക്കല്‍ സംഘം ദുബായിലേക്ക് പോയിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറില്‍ നിന്നുള്ള നഴ്‌സുമാരാണ് ദുബായിലേക്ക് പോയത്.

വൈദ്യസഹായം നല്‍കാനായി ആരോഗ്യ പ്രവര്‍ത്തകരെ അയക്കാന്‍ യു.എ.ഇ നേരത്തെ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ ഇന്ത്യയില്‍ നിലവിലുള്ള യു.എ.ഇയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ തിരിച്ചയക്കാനും യു.എ.ഇ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

Other News in this category

4malayalees Recommends