കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു; മരണപ്പെട്ടത് ജാബ്രിയ രക്തബാങ്കില്‍ നഴ്‌സ് ആയ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണില്‍ ആനി മാത്യു

കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു; മരണപ്പെട്ടത് ജാബ്രിയ രക്തബാങ്കില്‍ നഴ്‌സ് ആയ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണില്‍ ആനി മാത്യു

കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു. ജാബ്രിയ രക്തബാങ്കില്‍ നഴ്‌സ് ആയ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണില്‍ ആനി മാത്യു (54) ആണ് മരിച്ചത്. ഏതാനും ദിവസമായി ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി അവസാനമാണ് നാട്ടില്‍നിന്നും എത്തിയത്. ഭര്‍ത്താവ്: മാത്യു. മക്കള്‍: നിബിന്‍, ഡോ.നിമ്മി, നിഥിന്‍.


മലയാളി യുവാവ് കഴിഞ്ഞ ദിവസം കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദജീജില്‍ ആര്‍കിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുല്‍ ഗഫൂര്‍ (34) ആണ് കുവൈറ്റില്‍ മരിച്ചത്. പനി ബാധിച്ചതോടെ അബ്ദുല്‍ ഗഫൂറിനെ 3 ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകന്‍: മുഹമ്മദ് ഹാനി.

Other News in this category



4malayalees Recommends