മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ; രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും; സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഉത്തരവ് ബാധകം

മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ; രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും; സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഉത്തരവ് ബാധകം

ഈദ്-ഉല്‍-ഫിത്വര്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. മെയ് 23 മുതല്‍ 27 വരെ (റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലുവരെ) രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഇത് ബാധകമായിരിക്കും.


ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സാമൂഹിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്നി നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും കര്‍ഫ്യൂവില്‍ ഭാഗികമായ ഇളവ് ഉണ്ടായിരിക്കും. എന്നാല്‍, മക്ക നഗരത്തില്‍ ഇത് ബാധകമായിരിക്കില്ല.മക്കയിലേക്ക് പ്രവേശിക്കുന്നതിനും മക്കയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിനുമുള്ള നിരോധനം തുടരും.

Other News in this category



4malayalees Recommends