അഡലെയ്ഡിലെ ഏറ്റവും വലിയ റിസര്‍വോയറായ മൗണ്ട് ബോള്‍ഡ് ഒഴുകിപ്പോയി...!!; അത്യാഹിതമുണ്ടായിരിക്കുന്നത് നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്കിടെ; അഡലെയ്ഡിലെ കുടിവെള്ളത്തിന്റെ നാശം വന്‍ കുടിവെള്ള പ്രതിസന്ധിയുണ്ടാക്കും

അഡലെയ്ഡിലെ ഏറ്റവും വലിയ റിസര്‍വോയറായ മൗണ്ട് ബോള്‍ഡ് ഒഴുകിപ്പോയി...!!; അത്യാഹിതമുണ്ടായിരിക്കുന്നത് നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്കിടെ; അഡലെയ്ഡിലെ കുടിവെള്ളത്തിന്റെ നാശം വന്‍ കുടിവെള്ള പ്രതിസന്ധിയുണ്ടാക്കും

അഡലെയ്ഡിലെ ഏറ്റവും വലിയ റിസര്‍വോയറായ മൗണ്ട് ബോള്‍ഡ് റിസര്‍വോയര്‍ ഒഴുകിപ്പോയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ഓസ്‌ട്രേലിയന്‍ വാട്ടര്‍ ഇത് പുതുക്കിപ്പണിയാന്‍ പദ്ധതിയുന്നതിനിടയിലാണ് റിസര്‍വോയറിന് നാശമുണ്ടായിരിക്കുന്നത്.26 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായിട്ടാണ് റിസര്‍വോയര്‍ ഒഴുകിപ്പോയിരിക്കുന്നത്. 46.4 ജിഗാലിറ്റര്‍ കപ്പാസിറ്റിയുള്ള റിസര്‍വോയറായിരുന്നു ഇത്. ഓങ്കപരിന്‍ഗ നദിയിലേക്കായിരുന്നു ഇതില്‍ നിന്നുളള ജലം ഒഴുകിപ്പോയിരുന്നത്.


അഡലെയ്ഡിലെ കുടിവെള്ളത്തിന്റെ പ്രധാന സംഭരണിക്കാണ് നാശം സംഭവിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തല്‍ഫലമായി ഈ മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.ഈ റിസര്‍വോയറിന് 2020നും 23നും ഇടയില്‍ പ്രധാനപ്പെട്ട അപ്‌ഗ്രേഡ് നടത്തുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സൗത്ത് ഓസ്‌ട്രേലിയന്‍ വാട്ടര്‍ ഇവിടെ നടത്തുന്നതിനിടയിലാണ് റിസര്‍വോയര്‍ ഒഴുകിപ്പോയിരിക്കുന്നത്.

ഇതിന്റെ മുന്നോടിയായി ഡാമിന്റെ മുഖത്തിനകത്തുള്ള ഗൈഡ്‌സ് ഫോര്‍ വാള്‍വ് ഗേറ്റ് മാറ്റി സ്ഥാപിച്ച് വരുകയായിരുന്നു. ഇതിന് പുറമെ റിസര്‍വോയറിന്റെ ഘടനയിലും കാര്യമായ മാറ്റങ്ങളും വരുത്താന്‍ തുടങ്ങിയിരുന്നു.ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും ചെറുക്കാന്‍ പര്യാപ്തമായ വിധത്തില്‍ റിസര്‍വോയറില്‍ കാര്യമായ അഴിച്ച് പണി നടത്തി വരുകയായിരുന്നുവെന്നാണ് സൗത്ത് ഓസ്‌ട്രേലിയ വാട്ടര്‍ അസെറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനജരായ മാര്‍ക്ക് ഗോബീ പറയുന്നത്.

Other News in this category



4malayalees Recommends