'മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ല'; ലോക്ഡൗണ്‍ കാരണം ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങി സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊഹൈബ് മാലിക്കും; ആശങ്ക പങ്കുവെച്ച് സാനിയ

'മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ല'; ലോക്ഡൗണ്‍ കാരണം ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങി സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊഹൈബ് മാലിക്കും; ആശങ്ക പങ്കുവെച്ച് സാനിയ

ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങിയിരിക്കുകയാണ് സാനിയ മിര്‍സയും ജീവിതപങ്കാളിയായ ഷൊഹൈബ് മാലിക്കും. മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ലെന്നാണ് സാനിയ മിര്‍സ പങ്കുവെക്കുന്ന ആശങ്ക.


ഇന്ത്യന്‍ എക്സ്പ്രസുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിനിടെയാണ് സാനിയ മിര്‍സ ആശങ്കകള്‍ പങ്കുവെച്ചത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സാനിയ മിര്‍സ ടെന്നീസില്‍ സജീവമായത്. ടൂര്‍ണ്ണമെന്റുകളുടെ തിരക്കില്‍ തുര്‍ച്ചയായ യാത്രയില്‍ സാനിയക്കൊപ്പം മകന്‍ ഇസ്ഹാനുമുണ്ടായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് സാനിയ ടെന്നീസ് ടൂര്‍ണ്ണമെന്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്.

ഷുഹൈബ് മാലിക്കാകട്ടെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്രിക്കറ്റ് കളിക്കുന്നുമുണ്ട്. അതുകൊണ്ട് പാകിസ്താനിലും കുടുങ്ങി. മാത്രമല്ല 65 വയസ് പ്രായമുള്ള മാതാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഷുഹൈബ് മാലിക്കിനുണ്ടെന്ന് സാനിയ ഓര്‍മ്മിപ്പിക്കുന്നു. തങ്ങള്‍ ഇരുവരും പ്രായോഗികമായി ചിന്തിക്കുന്നവരാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം പ്രത്യേകിച്ച് കാരണമില്ലാത്ത ആശങ്ക തന്നെ വന്ന് മൂടിയെന്നും സാനിയ മിര്‍സ സൂചിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends