നാലാമതും ജനിച്ചത് പെണ്‍കുഞ്ഞ്; തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പിതാവും മുത്തശ്ശിയും

നാലാമതും ജനിച്ചത് പെണ്‍കുഞ്ഞ്; തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പിതാവും മുത്തശ്ശിയും

തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. മധുര സോഴവന്താന്‍ ഗ്രാമത്തിലെ പൂമേട്ട് തെരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തവമണി, മുത്തശ്ശി പാണ്ടിയമ്മാള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മൊഴി നല്‍കി.മധുര സോഴവന്താന്‍ ഗ്രാമത്തിലെ പൂമേട്ട് തെരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തവമണി, തവമണിയുടെ മാതാവ് പാണ്ടിയമ്മാള്‍ എന്നിവരാണ് അറസ്റ്റിലായത്. പത്താം തിയ്യതിയാണ് തവമണിയുടെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി. പിറ്റേ ദിവസം കുഞ്ഞ് മരിച്ചു. അസുഖം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. ഉടന്‍ തന്നെ വീടിനു സമീപത്ത് സംസ്‌കാരവും നടത്തി. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസം മുട്ടിച്ചും വിഷം കൊടുത്തുമാണ് കുഞ്ഞിനെ കൊന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ് തവമണിയ്ക്ക് ഉള്ളത്. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിനാലാണ് കൊല ചെയ്തതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കി. മധുരയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ നവജാത ശിശു കൊലപാതകമാണിത്. നേരത്തെ ഉസിലാംപെട്ടിയില്‍ ജനിച്ച് ദിവസങ്ങള്‍ മാത്രമുള്ള പ്രായമുള്ള കുഞ്ഞിനെ രക്ഷിതാക്കള്‍ തന്നെ കൊലപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends