ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചുവെങ്കിലും 70 വയസിന് മേല്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരുമായ മില്യണ്‍ കണക്കിന് പേര്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനില്‍ തന്നെ; കൊറോണക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ഇവരോട് പുറത്തിറങ്ങരുതെന്ന്

ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചുവെങ്കിലും 70 വയസിന് മേല്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരുമായ മില്യണ്‍ കണക്കിന് പേര്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനില്‍ തന്നെ; കൊറോണക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ഇവരോട് പുറത്തിറങ്ങരുതെന്ന്
ഒന്റാറിയോവിലുള്ളവര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുഭവിക്കാന്‍ ആരംഭിച്ചുവെങ്കിലും പ്രൊവിന്‍സിലെ 70 വയസിന് മേല്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗമുള്ളവരുമായ മില്യണ്‍ കണക്കിന് പേര്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രൊവിന്‍സിലെ മറ്റുള്ളവര്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ ആദ്യ ഘട്ടം ഈ ആഴ്ച അനുഭവിക്കാന്‍ തുടങ്ങിയിരിക്കെയാണ് ഇവര്‍ സെല്‍ഫ് ഐസൊലേഷനില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

70 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും നേരത്തെ മറ്റ് രോഗങ്ങളുള്ളവര്‍ക്കും കൊറോണ പിടിപെടാന്‍ മറ്റുള്ളവരേക്കാള്‍ സാധ്യതയേറിയതിനാലാണ് ഇവരോട് സെല്‍ഫ് ഐസൊലേഷനില്‍ തുടരാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് വിശദീകരിച്ചിരിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനെ വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നതെന്നും പബ്ലിക്ക് ഹെല്‍ത്ത് പറയുന്നു. തങ്ങളുടെ ആരോഗ്യത്തെ ചൊല്ലി വളരെ ശ്രദ്ധ പുലര്‍ത്തുന്നതിനാലാണ് അധികൃതര്‍ ഇത്തരം നിഷ്‌കര്‍ഷകള്‍ തുടരുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും അതിനാല്‍ ഇത് അനുസരിക്കുമെന്നുമാണ് ഒന്റാറിയോവിലെ ഈ വിഭാഗത്തില്‍ പെടുന്നവരില്‍ നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ വിഭാഗത്തില്‍ പെടുന്നവര്‍ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീട് വിട്ട് എങ്ങോട്ടും പോയിട്ടില്ല.പ്രൊവിന്‍സിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചാലും സമൂഹത്തിലെ പ്രായമായവരും നേരത്തെ രോഗമുള്ളവരും കൊറോണക്ക് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ സെല്‍ഫ് ഐസൊലേഷനില്‍ തുടരേണ്ടി വരുമെന്ന് ഏപ്രിലില്‍ ഒന്റാറിയോവിലെ പ്രീമിയറായ ഡൗഗ് ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ആഴ്ച പ്രൊവിന്‍സിലെ അസോസിയേറ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ആയ ബാര്‍ബറ യാഫെ കൂടുതല്‍ പ്രതീക്ഷാ നിര്‍ഭരമായ കാഴ്ചപ്പാടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.പ്രായമായവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരും എല്ലായ്‌പോഴും വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.ഇവര്‍ക്ക് പ്രത്യേക പരിചരണവും കരുതലും നല്‍കാമെങ്കിലും ഇവരോട് പുറത്തിറങ്ങരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ബാര്‍ബറ അഭിപ്രായപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends