പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി; വിമാനം പുറപ്പെടുക ഈ മാസം 31- ന്; ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി; വിമാനം പുറപ്പെടുക ഈ മാസം 31- ന്; ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും

റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഈ മാസം 31- ന് ഉച്ചക്ക് ഒന്നരക്കാവും വിമാനം പുറപ്പെടുക. ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും.

അടിയന്തര ആവശ്യമുള്ളവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ എംബസിയില്‍ നിന്നും വിവരമറിയിക്കും. ഇതിന് ശേഷം എയര്‍ഇന്ത്യ വഴി ടിക്കറ്റെടുക്കാം. അതേസമയം, മെയ് 23 ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിജവാഡ വഴി ഹൈദരാബാദിലേക്ക് റിയാദില്‍ നിന്ന് പോകുന്ന വിമാന സര്‍വിസ് 22-ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു.

മെയ് 23 മുതല്‍ അഞ്ച് ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് സൗദി ഗവണ്‍മന്റെ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വീസ് ഒരു ദിവസം നേരത്തെ ആക്കിയത്.

Other News in this category4malayalees Recommends