യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും വിസാ നിയമം ലംഘിച്ച് തുടരുന്നവര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം; മാര്‍ച്ച് ഒന്നിന് മുന്‍പ് രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രയോജനം

യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും വിസാ നിയമം ലംഘിച്ച് തുടരുന്നവര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം; മാര്‍ച്ച് ഒന്നിന് മുന്‍പ് രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രയോജനം

യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും വിസാ നിയമം ലംഘിച്ച് തുടരുന്നവര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചു.

മേയ് 18 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്. താമസ വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവര്‍, തൊഴില്‍ കരാര്‍, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാം.

മാര്‍ച്ച് ഒന്നിന് മുന്‍പ് രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതിയ ഇളവുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു.

Other News in this category4malayalees Recommends