അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പിന്‍ഗാമിയെന്ന് സംശയിക്കുന്ന ഐഎസ്‌ഐസ് ഭീകരനെ ഇറാഖ് ഇന്റലിജന്‍സ് പിടികൂടി; അറസ്റ്റിലായത് ബാഗ്ദാദി കൊല്ലപ്പെട്ടതിന് ശേഷം ഐഎസ് തലവനായ അബ്ദുള്‍നാസര്‍ അല്‍ ക്വിര്‍ദാഷെന്ന് റിപ്പോര്‍ട്ടുകള്‍

അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പിന്‍ഗാമിയെന്ന് സംശയിക്കുന്ന ഐഎസ്‌ഐസ് ഭീകരനെ ഇറാഖ് ഇന്റലിജന്‍സ് പിടികൂടി. ബാഗ്ദാദി കൊല്ലപ്പെട്ടതിന് ശേഷം ഐഎസ് തലവനായ അബ്ദുള്‍നാസര്‍ അല്‍ ക്വിര്‍ദാഷാണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ ബാഗ്ദാദിയുടെ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന അബ്ദുല്‍നാസര്‍ അല്‍ ക്വിര്‍ദാഷിനെ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ഇറാഖി നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് അറിയിച്ചതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ മുന്‍ ഇന്റലിജന്‍സ് മേധാവി മുസ്തഫ അല്‍ കഥിമി പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനു ശേഷമാണ് അല്‍ ക്വിര്‍ദാഷ് പിടിയിലാകുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ യുഎസ് സൈന്യം വധിച്ചത്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബില്‍ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

Other News in this category4malayalees Recommends