മേഘ്‌നയുടെയല്ല! ഇനി ഡിവൈന്‍ ക്ലാരയുടെ ഡോണ്‍; നടി മേഘ്‌ന വിന്‍സെന്റിന്റെ മുന്‍ ഭര്‍ത്താവ് ഡോണ്‍ ടോണി വീണ്ടും വിവാഹിതനായി; പ്രിയതമയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഡോണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; ചിത്രങ്ങള്‍ കാണാം

നടി മേഘ്‌ന വിന്‍സന്റിന്റെ മുന്‍ ഭര്‍ത്താവ് ഡോണ്‍ ടോണി വീണ്ടും വിവാഹിതനായി. ഡോണ്‍ തന്നെയാണ് തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പുമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്

അടുത്തിടെയാണ് മേഘ്‌നയുടെ വിവാഹ മോചനവാര്‍ത്ത ആരാധകരിലെത്തിയത്. 2017 ഏപ്രില്‍ 30നായിരുന്നു ഡോണ്‍ ടോണിയുമായുള്ള മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും അടുത്ത കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരനെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ഒരുവര്‍ഷത്തെ ആയുസ് മാത്രമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു

ഡോണ്‍ ടോണി വിവാഹിതനായെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോട്ടയം സ്വദേശിനിയായ ഡിവൈന്‍ ക്ലാരയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. തൃശ്ശൂരില്‍ വെച്ചായിരുന്നു വിവാഹം. ലോക് ഡൗണായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹിതനായെന്ന സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്നെ എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയതമയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends