റാണയുടെ മനംകവര്‍ന്നവള്‍; ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാണ ദഗ്ഗുപതിയും മിഹിക ബജാജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

റാണയുടെ മനംകവര്‍ന്നവള്‍; ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാണ ദഗ്ഗുപതിയും മിഹിക ബജാജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു;  ചിത്രങ്ങള്‍ കാണാം

ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാണ ദഗ്ഗുപതിയും മിഹിക ബജാജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം റാണയുടെ വിവാഹനിശ്ചയത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രിയതമയ്ക്കൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. വിവാഹനിശ്ചയത്തിനെടുത്ത ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജിലൂടെ റാണ പങ്കുവെച്ചത്. ഇപ്പോള്‍ തങ്ങളുടെ ബന്ധം ഒഫീഷ്യലായി എന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ്.


മുണ്ടും ഷര്‍ട്ടുമായിരുന്നു റാണയുടെ വേഷം. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളോട് കൂടിയ പട്ട് സാരിയായിരുന്നു മിഹികയുടെ വേഷം. കാര്യമായ മേക്കപ്പോ, ആഭരണങ്ങളോ ഇല്ലാതെ ലളിതമായി നടത്തിയത ചടങ്ങാണെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്. ഹൈദരാബാദില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ലോക്ഡൗണ്‍ നിയമങ്ങളുള്ളതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.Other News in this category4malayalees Recommends