ലോകമെമ്പാടും ലോക്ക്ഡൗണിലായതോടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 17 ശതമാനത്തോളം കുറഞ്ഞു; ചൈനയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് നാലില്‍ ഒന്നായും ഇന്ത്യയില്‍ 26 ശതമാനമായും കുറഞ്ഞു

ലോകമെമ്പാടും ലോക്ക്ഡൗണിലായതോടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 17 ശതമാനത്തോളം കുറഞ്ഞു; ചൈനയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് നാലില്‍ ഒന്നായും ഇന്ത്യയില്‍ 26 ശതമാനമായും കുറഞ്ഞു

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ലോക്ക് ഡൗണിലായതോടെ ദിവസേനയുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 17 ശതമാനത്തോളം കുറഞ്ഞു എന്ന് കണ്ടെത്തല്‍. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതു കൊണ്ട് തന്നെ ഇത് പഴയ പടിയാവാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. അപ്പോഴും 2019നെ അപേക്ഷിച്ച് 7 മുതല്‍ 4 ശതമാനം വരെ കുറവ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ ഉണ്ടാവുമെന്നും പഠനം പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മികച്ച കണക്കാണിത്. ഏപ്രിലിലെ ഒരു ആഴ്ചയില്‍ അമേരിക്കയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ചൈനയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് നാലില്‍ ഒന്നായും ഇന്ത്യയിലെയും യൂറോപ്പിലെയും 26, 27 ശതമാനം വീതവും കുറഞ്ഞു.

Other News in this category4malayalees Recommends