കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ അത്യാവശ്യമല്ലാത്ത യാത്രാ നിരോധനം ജൂണ്‍ 21 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൊറോണ പകര്‍ച്ച തടയല്‍; ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ബാധകമല്ല

കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ അത്യാവശ്യമല്ലാത്ത യാത്രാ നിരോധനം ജൂണ്‍ 21 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൊറോണ പകര്‍ച്ച തടയല്‍; ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍,  ട്രക്ക് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ബാധകമല്ല
കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ നിരോധിച്ച് കൊണ്ടുള്ള അതിര്‍ത്തി അടക്കല്‍ ജൂണ്‍ 21 വരെ നീട്ടാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. കൊറോണ ഭീഷണി ശക്തമായി നില്‍ക്കുന്നതിനാലാണ് രോഗവ്യാപനം തടയുന്നതിന് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.അതിര്‍ത്തി രോഗം പടരുന്നതിന് ഏറെ വല്‍നറബിലിറ്റിയുടെ ഉറവിടമാണെന്നാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ വിശദീകരിച്ചിരിക്കുന്നത്.

ഇതിനാല്‍ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മറ്റൊരു 30 ദിവസത്തേക്ക് കൂടി നീട്ടുന്നുവെന്നാണ് ട്രൂഡ്യൂ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇത്തരത്തിലുള്ള യാത്രാ നിരോധനം മാര്‍ച്ച് 18ന് ആരംഭിക്കുകയും ഏപ്രിലിലേക്ക് ദീര്‍ഘിപ്പിക്കുകയുമായിരുന്നു. ഇപ്പോഴിത് വീണ്ടും ജൂണ്‍ 21വരെ നീട്ടിയിരിക്കുകയാണ്. ഈ നിരോധനം നീട്ടണമെന്ന് കാനഡയിലെ പ്രവിശ്യകളിലെ നേതാക്കന്‍മാരും ആവശ്യപ്പെട്ടിരുന്നുവെന്നും ട്രൂഡ്യൂ പറയുന്നു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കോവിഡ് 19ല്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണീ നടപടിയെന്നും ട്രൂഡ്യൂ പറയുന്നു.ഇത്തരത്തില്‍ യാത്രാ നിയന്ത്രണം നീട്ടിയെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തില്‍ മറ്റേത് രാജ്യത്തുള്ളതിനേക്കാളും കൂടുതല്‍ കൊറോണ മരണവും രോഗവ്യാപനവും അമേരിക്കയില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ നിയന്ത്രണം എടുത്ത് മാറ്റുന്നതില്‍ നിരവധി കാനഡക്കാര്‍ക്ക് കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമായിരുന്നു. നിരോധനം നീട്ടിയെങ്കിലും ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍, എയര്‍ലൈന്‍ ക്രൂസ്, ട്രക്ക് ഡ്രൈവര്‍മാര്‍, തുടങ്ങിയ അത്യാവശ്യക്കാര്‍ക്ക് ഈ നിരോധനം ബാധകമല്ല.

Other News in this category



4malayalees Recommends