എന്റെ അച്ഛന്‍ വരുന്നു എന്ന് സന്തോഷത്തോടെ എഴുതി അല്ലി മോള്‍; മകളുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ; എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് മറുപടി നല്‍കി പൃഥ്വിയും; പൃഥ്വിരാജ് നാളെ നാട്ടിലെത്തും; വീഡിയോ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവരുന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്ന അലംകൃത. ലോക്ക്‌ഡൌണ്‍ മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതത്തിന്റെ അണിയറ പ്രവര്‍ത്തകരും നാളെ നാട്ടിലെത്തും. എന്റെ അച്ഛന്‍ വരുന്നു എന്ന് സന്തോഷത്തോടെ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കവച്ചിരിക്കുന്നത്.

പിന്നാലെ കമന്റുമായി പൃഥ്വിരാജും എത്തി. ''തിരികെ വന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ'' എന്നാണ് പൃഥ്വിരാജിന്റെ കമന്റ്. ഏതാനും ദിവസം മുമ്പാണ് ആടുജീവിതം ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്.

നിങ്ങളെക്കാള്‍ ശക്തരായ ആരേയും എനിക്കറിയില്ലെന്ന കമന്റുമായി പൂര്‍ണിമയും എത്തി. ഉമ്മ ദാദ എന്നാണ് സുപ്രിയ പറഞ്ഞത്.
Other News in this category4malayalees Recommends