പ്രധാനനഗരങ്ങളില്‍ ആശങ്ക പടരുന്നു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു; മരണം 3500 കവിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറില്‍ 2345 പുതിയ കേസും 64 മരണവും

പ്രധാനനഗരങ്ങളില്‍ ആശങ്ക പടരുന്നു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു; മരണം 3500 കവിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറില്‍ 2345 പുതിയ കേസും 64 മരണവും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു. മരണം 3500 കവിഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2345 പുതിയ കേസും 64 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതര്‍ 41642ഉം മരണം 1454ഉം കടന്നു. മുംബൈയില്‍ 1382 പുതിയ കേസും 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ രോഗബാധിതര്‍ 1425 ആയി. 571 പുതിയ കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രോഗബാധിതര്‍ 11659ഉം മരണം 194ഉം കവിഞ്ഞു.


7 പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഹാരാജ അഗ്രസന്‍ ആശുപത്രിയിലെ മലയാളി നഴ്‌സിനും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 371ഉം മധ്യപ്രദേശില്‍ 248ഉം യുപിയില്‍ 360ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനത്തിന് ഒപ്പം രോഗമുക്തി നിരക്ക് കൂടുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. 40.26% പേര്‍ രോഗമുക്തരായി. 300ന് താഴെ മാത്രമാണ് വെന്റിലേറ്ററില്‍ ഉള്ളവരെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.അതേസമയം സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Other News in this category4malayalees Recommends