കാനഡയില്‍ നിന്ന് 200 ഇന്ത്യന്‍ പൗരന്മാരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഇന്ത്യയിലെത്തും; എയര്‍ ഇന്ത്യയുടെ 1190 വിമാനം ആദ്യം ഡല്‍ഹിയിലും പിന്നീട് അമൃതസറിലും യാത്രക്കാരെ എത്തിക്കും

കാനഡയില്‍ നിന്ന് 200 ഇന്ത്യന്‍ പൗരന്മാരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഇന്ത്യയിലെത്തും; എയര്‍ ഇന്ത്യയുടെ 1190 വിമാനം ആദ്യം ഡല്‍ഹിയിലും പിന്നീട് അമൃതസറിലും യാത്രക്കാരെ എത്തിക്കും

കാനഡയില്‍ നിന്നുള്ള 200 ഇന്ത്യന്‍ പൗരന്മാരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഇന്ത്യയിലെത്തും. കാനഡയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലെ ആദ്യ സംരംഭമാണ് തുടക്കമിട്ടിരിക്കുന്നത്. കാനഡയുടെ പ്രമുഖ നഗരമായ വാന്‍കൂവര്‍ വിമാത്താവളത്തിലെ ആരോഗ്യപരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാ ുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.


'കാനഡുടെ വാന്‍കൂവറില്‍ നിന്നും 200 യാത്രക്കാരുമായുള്ള വിമാനം പുറപ്പെട്ടു. ഇന്ന് വിമാനം ഇന്ത്യയില്‍ എത്തിച്ചേരും. എയര്‍ ഇന്ത്യയുടെ 1190 വിമാനം ആദ്യം ഡല്‍ഹിയിലും പിന്നീട് അമൃതസറിലും യാത്രക്കാരെ എത്തിക്കും. നിലവില്‍ ഗര്‍ഭിണികളായവരും വൃദ്ധരും കുട്ടികളും വിദ്യാര്‍ത്ഥികളുമാണ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിദേശത്ത് കുടുങ്ങിയത്.' വാന്‍കൂവറിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു.

ടൊറന്റോയിലെ ഇന്ത്യന്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത ഘട്ടം യാത്രക്കാരേയും കയറ്റിവിടാനുള്ള സംവിധാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് 217 പേരെ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends