റിസര്‍വ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു; പുതിയ റീപ്പോ നിരക്ക് 4 ശതമാനം; കൊവിഡ് പ്രതിസന്ധിക്കിടെ റീപോ നിരക്ക് കുറക്കുന്നത് രണ്ടാം തവണ; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

റിസര്‍വ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു. 4 ശതമാനമാണ് പുതിയ റീപ്പോ നിരക്ക്. റിവേഴ്‌സ് റീപ്പോ നിരക്ക് 3.35 ശതമാനമാണ് . ഇത് രണ്ടാം തവണയാണ് കൊവിഡ് പ്രതിസന്ധിക്കിടെ റീപോ നിരക്ക് കുറക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറഞ്ഞു.ജിഡിപി വളര്‍ച്ചാനിരക്കില്‍ കുറവ് വരും. 2020-21 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെ ആകും. വ്യവസായ ഉത്പാദന മേഖലയിലും ഇടിവുണ്ടാകും. നാണയപെരുപ്പം 4 ശതമാനത്തില്‍ താഴെ എത്തും.

വായ്പാ മൊറട്ടോറിയം മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മൊറൊട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്‌ക്കേണ്ടതില്ല, തവണകളായി അടച്ചാല്‍ മതി.

Other News in this category4malayalees Recommends