സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി; മാതൃകാപരമായ ഹെലികോപ്റ്റര്‍ മണി പദ്ധതി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്; പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ നടപടിക്ക് കൈയടിച്ച് രാജ്യം

ആളുകളുടെ ഇടയിലേക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റര്‍ മണി പദ്ധതിയുമായി ന്യൂസ്‌ലന്‍ഡ്. ധനമന്ത്രി ഗ്രാന്‍ഡ് റോബേര്‍ട്ട്‌സ്ണ്‍ വെള്ളിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തി.

നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്റര്‍ മണി അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിക്ക് കൊവിഡ് 19 പശ്ചാത്തലത്തില്‍ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നിന്നും ലഭിക്കുന്നത്. സാമ്പത്തിക നോബേല്‍ ജേതാവായ ഇന്ത്യാക്കാരനായ അഭിജിത്ത് ബാനര്‍ജിയും ജനങ്ങള്‍ക്ക് നേരിട്ട് പൈസ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ നല്‍കിയിരിക്കുന്നത്.

Other News in this category4malayalees Recommends