'പണ്ട് ബോര്‍ഡ് എക്സാമിനുള്ള ഹാള്‍ടിക്കറ്റ് വാങ്ങാന്‍ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു; ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് പണം സ്വരൂപിച്ചത്'; ജീവിതം തുറന്നു പറഞ്ഞ് നേഹ സക്‌സേന

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന് നടിയാണ് നേഹ സക്സേന. മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് നേഹ സക്സേന മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള കാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

ഒരു മിഡില്‍ ക്‌ളാസ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതില്‍ എക്‌സ്പര്‍ട്ടായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്

പണ്ട് ബോര്‍ഡ് എക്സാമിനുള്ള ഹാള്‍ടിക്കറ്റ് വാങ്ങാന്‍ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോര്‍ഡ് എക്‌സാം എഴുതിയിെല്ലങ്കില്‍ എന്റെ ഒരു വര്‍ഷം പോകും. ഞാനൊരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് പണം സ്വരൂപിച്ചത് കൗമുദിയുമായുള്ള അഭിമുഖത്തില്‍ നേഹ പറഞ്ഞു.

Other News in this category4malayalees Recommends