*ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു*

*ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു*

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് പ്രവര്‍ത്തകര്‍ ഇന്ന് ഏകദേശം 250 ല്‍ പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു. ലാല്‍ കെയെര്‍സ് ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിയായി ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു വരികയാണ്. ഇത് തുടരും എന്ന് ലാല്‍ കെയെര്‍സ് പ്രെസിഡന്റ് ജഗത് കൃഷ്ണകുമാര്‍, ചാരിറ്റി കണ്‍ വീനര്‍ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ അറിയിച്ചു. ട്രെഷറര്‍ ഷൈജു, വൈ. പ്രസിഡന്റ് പ്രജില്‍, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനു കമല്‍, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവന്‍, രതിന്‍ തിലക് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends