'മമതാ ബാനര്‍ജി ദുരന്തത്തെ ശമായി നേരിട്ടു'; ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിന് 1000 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കര്‍ണാടകയില്‍ പ്രളയമുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കോണ്‍ഗ്രസ്

'മമതാ ബാനര്‍ജി ദുരന്തത്തെ ശമായി നേരിട്ടു'; ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിന് 1000 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കര്‍ണാടകയില്‍ പ്രളയമുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കോണ്‍ഗ്രസ്

ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിന് 1000 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉംപുന്‍ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബംഗാളിലെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ബംഗാളില്‍ മരണസംഖ്യ 80 ആയി. ദുരന്തബാധിത മേഖലകളില്‍ മോദി വ്യോമ നിരീക്ഷണം നടത്തി.


കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തവേയാണ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ട അവസരത്തില്‍ തന്നെ നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും മമതാ ബാനര്‍ജി മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തെ ശക്തമായി നേരിട്ടു. ഈ വിഷമ ഘട്ടത്തില്‍ കേന്ദ്രം ബംഗാളിനൊമൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്. ഉംപൂണ്‍ ചുഴലിക്കാറ്റില്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബംഗാളിനോട് തങ്ങള്‍ ഐക്യപ്പെടുന്നു എന്ന് പറഞ്ഞ കോണ്‍ഗ്രസ് മോദിയുടേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു.കര്‍ണാടകയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോള്‍ അദ്ദേഹം കര്‍ണാടക സന്ദര്‍ശിച്ചിട്ടില്ല എന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ഇപ്പോള്‍ മോദി സന്ദര്‍ശിച്ചത് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും കോണ്‍ഗ്രസ് പറയുന്നു.

Other News in this category4malayalees Recommends