'ഇത് ആചാരപ്രകാരമുള്ള ഒരു ചടങ്ങ് മാത്രം'; റാണ ദഗുബതിയുടെയും മിഹീകയുടെയും നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് നടന്റെ പിതാവ് സുരേഷ് ബാബു

'ഇത് ആചാരപ്രകാരമുള്ള ഒരു ചടങ്ങ് മാത്രം'; റാണ ദഗുബതിയുടെയും മിഹീകയുടെയും നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് നടന്റെ പിതാവ് സുരേഷ് ബാബു

റാണ ദഗുബതിയുടെയും മിഹീകയുടെയും നിശ്ചയം കഴിഞ്ഞിട്ടില്ല ഇത് ആചാരപ്രകാരമുള്ള ഒരു ചടങ്ങ് മാത്രമാണ് നടന്നതെന്ന് നടന്റെ പിതാവ് സുരേഷ് ബാബു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ''ഒടുവില്‍ ഈ ബന്ധം ഔദ്യോഗികമായിരിക്കുന്നു'' എന്ന ക്യാപ്ഷനോടെ റാണ ചിത്രങ്ങള്‍ പങ്കുവച്ചത്.


ഇതോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. ലോക്ഡൗണ്‍ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാകും വിവാഹം എന്നുമുള്ള സൂചനകളും പ്രചരിച്ചിരുന്നു. പിന്നാലെയാണ് സുരേഷ് ബാബു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.'ഇത് എന്‍ഗേജ്മെന്റല്ല. വിവാഹ നിശ്ചയത്തിന് മുന്നേ പെണ്‍ വീട്ടുകാരെ കാണുന്ന ആചാരപ്രകാരമുള്ള ചടങ്ങാണിത്. ഈ ബന്ധവുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്'' എന്ന് സുരേഷ് ബാബു ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

Other News in this category4malayalees Recommends