ഒടുവില്‍ ട്രംപും മുട്ടുമടക്കി; മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്റില്‍ നടത്തിയ പര്യടനത്തിനിടെ മാസ്‌ക് ധരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച ട്രംപിന് പൊങ്കാലയിട്ട് ട്രോളന്മാര്‍

ഒടുവില്‍ ട്രംപും മുട്ടുമടക്കി; മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്റില്‍ നടത്തിയ പര്യടനത്തിനിടെ മാസ്‌ക് ധരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച ട്രംപിന് പൊങ്കാലയിട്ട് ട്രോളന്മാര്‍

ലോകത്ത് കൊവിഡ് ബാധ ഏറ്റവുമധികം മാരകമായി മാറിയ അമേരിക്കയില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളും ടെസ്റ്റുകളുമെല്ലാം കര്‍ശനമായി നടക്കാറുണ്ട്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പോലും സുരക്ഷാ മുന്‍കരുതലായി മാസ്‌ക് ധരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം മിഷിഗനിലെ ഫോര്‍ഡ് വാഹന കമ്പനിയുടെ പ്‌ളാന്റ് സന്ദര്‍ശിച്ച ട്രംപും ഒപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷാ മാസ്‌ക് ധരിക്കേണ്ടി വന്നു.


കൊറോണ വൈറസ് രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്‌ക് ധരിച്ചത്. ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതും. ഫോട്ടോ എടുക്കരുതെന്ന് ട്രംപ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.

ട്രംപ് മാസ്‌ക് ധരിച്ചെന്നതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് ഉടന്‍ തന്നെ ട്വിറ്ററില്‍ ഒരു ചര്‍ച്ചയ്ക്ക് കാരണമായി, ട്രംപ് അത്രയധികം വിമുഖത കാണിച്ച ഫോട്ടോ ഓണ്‍ലൈനില്‍ കാണുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് പലരുടെയും ചോദ്യം. ഒരു നേതാവെന്ന നിലയില്‍ മാസ്‌ക് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് മിക്കവരും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റെ ഭാ?ഗമായി അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് വന്‍പ്രതിഷേധത്തിന് കാരണമായിത്തീര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കം ഈ നിയമം പിന്‍വലിക്കേണ്ടി വന്നിരുന്നു.

Other News in this category4malayalees Recommends