'ഉത്രയുടെ ഭര്‍ത്താവ് സൂരജിന് പാമ്പുകളോട് വല്ലാത്ത ഇഷ്ടം; പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ട്';പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പിന്റെ കടിയേറ്റ് യുവതി കിടപ്പുമുറിയില്‍ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

'ഉത്രയുടെ ഭര്‍ത്താവ് സൂരജിന് പാമ്പുകളോട് വല്ലാത്ത ഇഷ്ടം; പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ട്';പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പിന്റെ കടിയേറ്റ് യുവതി കിടപ്പുമുറിയില്‍ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങള്‍. ഭര്‍ത്താവ് സൂരജിന് പാമ്പുകളോട് വല്ലാത്ത ഇഷ്ടമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്ന വിവരം. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണു ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്.


ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രയ്ക്കു പാമ്പുകടിയേറ്റത്. അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഉത്തരയുടെ മാതാപിതാക്കള്‍ പറഞ്ഞു. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഈ മാസം ഏഴിനു രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ പാമ്പു കടിയേറ്റാണു മരണമെന്നു തെളിഞ്ഞു. മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്.

ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രയ്ക്കു പാമ്പുകടിയേറ്റത്. അതേസമയം, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.അടൂരിലെ ഭര്‍തൃവീട്ടില്‍ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.

Other News in this category4malayalees Recommends