വിക്ടോറിയയില്‍ ബുധനാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റ് ടൊര്‍ണാഡോ തന്നെ; ഔദ്യോഗിക സ്ഥിരീകരണവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി; ഗീലോംഗ് അടക്കമുള്ള ചിലയിടങ്ങളില്‍ നിരവധി വീടുകളെ കാറ്റ് തകര്‍ത്തു; തുടര്‍ച്ചയായെത്തിയ കാറ്റില്‍ ഭയന്ന് വിറച്ച് ജനം

വിക്ടോറിയയില്‍ ബുധനാഴ്ച ആഞ്ഞടിച്ച കൊടുങ്കാറ്റ് ടൊര്‍ണാഡോ തന്നെ; ഔദ്യോഗിക സ്ഥിരീകരണവുമായി  ബ്യൂറോ ഓഫ് മെറ്റീരിയോളജി; ഗീലോംഗ് അടക്കമുള്ള ചിലയിടങ്ങളില്‍ നിരവധി വീടുകളെ കാറ്റ് തകര്‍ത്തു; തുടര്‍ച്ചയായെത്തിയ കാറ്റില്‍ ഭയന്ന് വിറച്ച് ജനം
വിക്ടോറിയയിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച അതിരാവിലെ ആഞ്ഞടിച്ച് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് ടൊര്‍ണാഡോ ആണെന്ന് സ്ഥിരീകരിച്ച് ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. വൗണ്‍ പോണ്ട്‌സിലെ ഗീലോംഗ് സബര്‍ബില്‍ അടക്കമുള്ള ഇടങ്ങളിലായിരുന്നു കാറ്റ് നാശനഷ്ടങ്ങള്‍ വിതറിയിരന്നത്. പ്രതിവര്‍ഷം ഓസ്‌ട്രേലിയയില്‍ ചുരുങ്ങിയത് 60 ടൊര്‍ണാഡോകളെങ്കിലും വീശിയടിക്കാറുണ്ട്. ഇവയില്‍ മിക്കവയും എന്‍എസ്ഡബ്ല്യൂവിലും ക്യൂന്‍സ്ലാന്‍ഡിലുമാണ് അനുഭവപ്പെടാറുള്ളത്.

ഇതില്‍ ഒന്നോ രണ്ടോ മാത്രമേ വിക്ടോറിയയില്‍ ഓരോ വര്‍ഷവും എത്താറുള്ളൂ. തങ്ങളുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞ വസ്തുതകളാണ് ബുധനാഴ്ചത്തെ കാറ്റിനെ കുറിച്ച് ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനായി നടത്തിയ മെറ്റീരിയോളജിസ്റ്റ് സര്‍വേയിലേക്ക് നിര്‍ണായകമായ വിവരങ്ങള്‍ പ്രദാനം ചെയ്ത ജനത്തിന് അധികൃതര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പ്രോപ്പര്‍ട്ടികളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്.

ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചാണീ ടൊര്‍ണാഡോ വീശിയടിച്ചതെന്നാണ് ബ്യൂറോയുടെ വിക്ടോറിയന്‍ വെതര്‍ സര്‍വീസസ് മാനേജരായ പീറ്റര്‍ ഓട്ടോ പറയുന്നത്. ഒരു പറ്റം ടൊര്‍ണാഡോകള്‍ ഗീലോംഗില്‍ തുടര്‍ച്ചയായി വീശിയടിച്ചിരുന്നുവെന്നാ് ഓട്ടോ വെളിപ്പെടുത്തുന്നത്. കാറ്റിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് തങ്ങള്‍ക്ക് 160ല്‍ അധികം ഫോണ്‍ കാളുകള്‍ ലഭിച്ചിരുന്നുവെന്നാണ് ദി സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends