ലോകത്ത് കോവിഡ് ബാധിതര്‍ 53 ലക്ഷം പിന്നിട്ടു; കോവിഡ് ബാധിതരായി മരിച്ചത് 3.39 ലക്ഷം പേര്‍; 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി; യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി ബ്രസീല്‍

ലോകത്ത് കോവിഡ് ബാധിതര്‍ 53 ലക്ഷം പിന്നിട്ടു; കോവിഡ് ബാധിതരായി മരിച്ചത് 3.39 ലക്ഷം പേര്‍; 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി; യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി ബ്രസീല്‍

ലോകത്ത് കോവിഡ് ബാധിതര്‍ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 53,03,393 പേര്‍ക്കാണു രോഗം ബാധിച്ചത്. 21,58,510 പേര്‍ രോഗമുക്തരായി. 3,39,992 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രോഗികളുടെ എണ്ണത്തിലും മരണത്തിലും യുഎസ് ആണ് മുന്നില്‍. ഇവിടെ 16.45 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 97,647 പേര്‍ മരിച്ചു.3.32 ലക്ഷം പേര്‍ രോഗബാധിതരായ ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്; മരണം 21,116. റഷ്യയില്‍ 3.26 ലക്ഷം, സ്‌പെയിനില്‍ 2.81 ലക്ഷം, യുകെയില്‍ 2.54 ലക്ഷം, ഇറ്റലിയില്‍ 2.28 ലക്ഷം, ഫ്രാന്‍സില്‍ 1.82 ലക്ഷം, ജര്‍മനിയില്‍ 1.79 ലക്ഷം, തുര്‍ക്കിയില്‍ 1.54 ലക്ഷം, ഇറാനില്‍ 1.31 ലക്ഷം, ഇന്ത്യയില്‍ 1.24 ലക്ഷം എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണം.


ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായ യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 16.45 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 97,647 ആയി. ഇന്നലെ മാത്രം യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.

യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.31 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്. ലോകരാഷ്ട്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയിലാണ് ലോകോരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ചില രാജ്യങ്ങളില്‍ ഇതിനകം വൈറസ് ബാധ വര്‍ധിച്ചിട്ടുമുണ്ട്.

Other News in this category4malayalees Recommends