ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി; ആനുകൂല്യം ലഭിക്കുക ഒസസിഐ കാര്‍ഡ് ഉടമകളില്‍ തന്നെ ചില വിഭാഗക്കാര്‍ക്ക്; ആനുകൂല്യം ലഭിക്കുക ആര്‍ക്കൊക്കെയെന്ന് വ്യക്തമായി അറിയാന്‍ വായിക്കൂ

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി; ആനുകൂല്യം ലഭിക്കുക ഒസസിഐ കാര്‍ഡ് ഉടമകളില്‍ തന്നെ ചില വിഭാഗക്കാര്‍ക്ക്; ആനുകൂല്യം ലഭിക്കുക ആര്‍ക്കൊക്കെയെന്ന് വ്യക്തമായി അറിയാന്‍ വായിക്കൂ

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി. എന്നാല്‍ ഒസസിഐ കാര്‍ഡ് ഉടമകളില്‍ തന്നെ ചിലവിഭാഗക്കാര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ആഭ്യന്തര മന്ത്രാലയമാണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.


ഇന്ത്യന്‍ പൗരന്മാര്‍ക്ക് പിറന്ന കുഞ്ഞ് (പ്രായപൂര്‍ത്തിയാകാത്ത കുട്ടി), അടുത്ത കുടുംബാംഗങ്ങളുടെ മരണം പോലെ അത്യാവശ്യമായി രാജ്യത്ത് എത്തേണ്ട സാഹചര്യം ഉള്ളവര്‍, ഒരാള്‍ ഇന്ത്യന്‍ പൗരനും, ഒരാള്‍ ഒസിഐ കാര്‍ഡ് ഉടമയുമായ ദമ്പതികള്‍. ഇവര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായ വീടുണ്ടായിരിക്കണം, ഒസിഐ കാര്‍ഡ് ഉടമകളായ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായിരിക്കണം തുടങ്ങിയവര്‍ക്കൊക്കെയാണ് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുക.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് നരോധനം ഏര്‍പ്പെടുത്തിയതോടെ വലിയ വിഭാഗം ഇന്ത്യക്കാരാണ് ലോകത്തിന്റെ പലയിടങ്ങളിലായി കുടുങ്ങി കിടന്നിരുന്നത്. മൂന്ന് വയസുകാരനായ മകന്‍ ഒസിഐ കാര്‍ഡ് ഉടമയായതിനാല്‍ അമേരിക്കയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ വാര്‍ത്ത ട്വന്റിഫോര്‍ന്യൂസ്.കോമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends