ചൈനയില്‍ നിന്നും ആശ്വാസ വാര്‍ത്ത; ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം; ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യം

ചൈനയില്‍ നിന്നും ആശ്വാസ വാര്‍ത്ത;  ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം; ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യം

പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച പൂജ്യം കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത്.


കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ചൈനീസ് നഗരമായ വുഹാനില്‍ കൊവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഉച്ചസ്ഥാനത്തു നിന്ന് രോഗം ഗണ്യമായി കുറഞ്ഞു.1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4634 ആണ്.82,971 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 78,258 പേര്‍ക്ക് രോഗം ഭേദമായി.

എന്നാല്‍ കൊവിഡ് സംബന്ധിച്ച് ചൈന പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക ചൈനക്കെതിരെ പലഘട്ടത്തിലും ആരോപണം ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹമായി ചൈന എത്രമാത്രം വിവരം പങ്കുവെക്കുന്നുണ്ടെന്ന സംശയവും അമേരിക്ക ഉന്നയിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു

Other News in this category4malayalees Recommends