'പൃഥ്വിയുടെ ഉയരത്തിന്റെ നേര്‍ പകുതിയേയുള്ളു ഞാന്‍; എനിക്ക് ഒരു പരിചയവുമില്ലാത്ത നടനായിരുന്നു; ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്'; നടന്‍ പൃഥ്വിരാജുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞു നസ്രിയ

'പൃഥ്വിയുടെ ഉയരത്തിന്റെ നേര്‍ പകുതിയേയുള്ളു ഞാന്‍; എനിക്ക് ഒരു പരിചയവുമില്ലാത്ത നടനായിരുന്നു; ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്'; നടന്‍ പൃഥ്വിരാജുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞു നസ്രിയ

കൂടെ സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിച്ചതിനെ കുറിച്ച് മനസു തുറന്ന് നസ്രിയ. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ തുറന്നു പറച്ചില്‍.


പൃഥ്വിയുടെ ഉയരത്തിന്റെ നേര്‍ പകുതിയേയുള്ളു ഞാന്‍. അഞ്ജു ചേച്ചി എങ്ങനെ ഞങ്ങളെ സഹോദരങ്ങളാക്കാന്‍ തീരുമാനിച്ചു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.മാത്രമല്ല എനിക്ക് ഒരു പരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. കൂടെയില്‍ ഏറ്റവും ഇടപഴകേണ്ടി വന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടേത്. അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേര്‍ത്ത് ഒരു മെസേജിംഗ് ഗ്രൂപ്പ് ഉണ്ടാക്കി. അതിലൂടെ ഞങ്ങള്‍ പരിചയമായി. ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. എല്ലാ വിഷയത്തിലും നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് എന്നത് മാത്രമായിരുന്നു പൃഥ്വിയെ കുറിച്ചുള്ള എന്റെ ധാരണ. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ് പൃഥ്വി. ഈ സിനിമയിലെ കഥാപാത്രമായ ജോഷ്വയ്ക്കും ആ സ്വഭാവമാണ്.

Other News in this category4malayalees Recommends