ശാസ്ത്രീയമായി കൊറോണയെ തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല; കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപകമായി നല്‍കിവരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ശാസ്ത്രീയമായി കൊറോണയെ തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല; കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപകമായി നല്‍കിവരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപകമായി നല്‍കിവരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശാസ്ത്രീയമായി കൊറോണയെ തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ റയാനാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ ഗവേഷണ വിഭാഗമായ ഐസിഎംആര്‍ മരുന്ന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിറകേയാണ് ഡബ്ലുഎച്ച്ഒയുടെ പ്രസ്താവന വന്നിരിക്കുന്നത്.


മലേറിയക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് ഇന്ത്യയും ചൈനയും വ്യാപകമായി വിതരണം ചെയ്തിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മലേറിയ നിയന്ത്രിക്കുന്നതില്‍ വിജയിച്ച മരുന്ന് പല കൊറോണ രോഗികള്‍ക്കും രോഗപ്രതിരോധ ശേഷി നല്‍കിയതായ അനുഭവമാണ് മരുന്നിനെ പ്രശസ്തമാക്കിയത്.

കൊറോണ പ്രതിരോധ മരുന്ന് പല രാജ്യങ്ങളിലും രോഗികളില്‍ പലതരത്തിലാണ് ഫലംകണ്ടെതെന്നതാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ചത്. ചിലര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ രൂപപ്പെട്ട ചില റിപ്പോര്‍ട്ടുകളാണ് പ്രസ്താവനയെ സാധൂകരിക്കാന്‍ ഉപയോഗിച്ചത്.

Other News in this category4malayalees Recommends