എച്ച് -1 ബി വര്‍ക്ക് വിസ നല്‍കുന്നതില്‍ യു.എസ് വിദ്യാഭ്യാസമുള്ള വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമ നിര്‍മാണത്തിന് നീക്കം; കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും ആരംഭിച്ചിട്ടുള്ള നിക്കം ഇന്ത്യാക്കാര്‍ക്കു ഗുണകരമാകുമെന്നു നിരീക്ഷകര്‍

എച്ച് -1 ബി വര്‍ക്ക് വിസ നല്‍കുന്നതില്‍ യു.എസ് വിദ്യാഭ്യാസമുള്ള വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമ നിര്‍മാണത്തിന് കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും ആരംഭിച്ചിട്ടുള്ള നിക്കം ഇന്ത്യാക്കാര്‍ക്കു ഗുണകരമാകുമെന്നു നിരീക്ഷകര്‍. ഇതര വിസ പ്രോഗ്രാമുകളില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ ആണ് എംപിമാരുടെ ഉഭയകക്ഷി സംഘം അവതരിപ്പിച്ചിരിക്കുന്നത്.

എച്ച് -1 ബി അല്ലെങ്കില്‍ എല്‍ -1 വിസ ഉടമകള്‍ക്ക് പകരമായി അമേരിക്കന്‍ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനെ നിയമനിര്‍മ്മാണം വ്യക്തമായി നിരോധിക്കുന്നു. ഒപ്പം സമാനമായി ജോലി ചെയ്യുന്ന അമേരിക്കന്‍ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളെ എച്ച് -1 ബി തൊഴിലാളിയെ നിയമിക്കുന്നത് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ വിദ്യാഭ്യാസം നേടുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് -1 ബി വിസയ്ക്ക് മുന്‍ഗണന ലഭിക്കുമെന്ന് പുതിയ സംവിധാനം ഉറപ്പാക്കും. ഇതില്‍ അഡ്വാന്‍സ്ഡ് ഡിഗ്രി ഹോള്‍ഡര്‍മാര്‍, ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍, കഴിവുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുയെന്ന് ഈ പ്രധാന നിയമനിര്‍മ്മാണ പരിഷ്‌കരണത്തിന്റെ വക്താക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends