കാനഡയില്‍ ഇന്നലെ മാത്രം 98 കൊറോണ മരണം; പുതുതായി രോഗികളായത് 1156പേര്‍; ഒന്റാറിയോവും ക്യൂബെക്കും തന്നെ മുന്നില്‍; മൊത്തം മരണം 6,250; മൊത്തം രോഗികള്‍ 82,469; സുഖപ്പെട്ടവര്‍ 42,607; ആക്ടീവ് കേസുകള്‍ 33,612; രാജ്യം കൊറോണ ഭീഷണിയില്‍ നിന്നും മുക്തമായില്ല

കാനഡയില്‍ ഇന്നലെ മാത്രം 98 കൊറോണ മരണം; പുതുതായി രോഗികളായത് 1156പേര്‍; ഒന്റാറിയോവും ക്യൂബെക്കും തന്നെ മുന്നില്‍; മൊത്തം മരണം 6,250; മൊത്തം രോഗികള്‍ 82,469; സുഖപ്പെട്ടവര്‍ 42,607; ആക്ടീവ് കേസുകള്‍ 33,612; രാജ്യം കൊറോണ ഭീഷണിയില്‍ നിന്നും മുക്തമായില്ല
കാനഡയില്‍ ഇന്നലെ മാത്രം 1156പേര്‍ കൊറോണ ബാധിതരായെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതിന് പുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98ല്‍ അധികം പേര്‍ കോവിഡ് കാരണം മരിച്ചിട്ടുമുണ്ട്. പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഡാറ്റകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 82,469 ആയാണ് പെരുകിയിരിക്കുന്നത്. രാജ്യത്ത് കൊറോണ കവര്‍ന്ന മൊത്തം ജീവനുകളുടെ എണ്ണമാകട്ടെ 6250 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

ഇത് പ്രകാരം രോഗബാധിതരില്‍ 7.5 ശതമാനത്തിലധികം പേര്‍ ഇവിടെ മരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ശേഷിക്കുന്ന 42,607 പേര്‍ രോഗത്തില്‍ നിന്നും സുഖപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്ത് നിലവില്‍ ആക്ടീവ് കേസുകള്‍ 33,612 ആണ്. വെള്ളിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന ഏതാണ്ട് പകുതിയോളം കേസുകളും എന്നത്തെയും പോലെ ഒന്റാറിയോവില്‍ നിന്നും ക്യൂബെക്കില്‍ നിന്നുമുളളവയാണ്. യഥാക്രമം ഇവിടങ്ങളില്‍ നിന്നും 441ഉം 646ഉം കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒന്റാറിയോവില്‍ പുതുതായി 28 മരണങ്ങളും ക്യൂബെക്കില്‍ പുതുതായി 65 മരണങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.

അറ്റ്‌ലാന്റിക് കാനഡയില്‍ നോവ സ്‌കോട്ടിയയില്‍ രണ്ട് കേസുകളും ന്യൂ ബ്രുന്‍സ് വിക്കില്‍ ഒരു കേസും പിഇഐയിലും ന്യൂ ഫൗണ്ട് ലാന്റിലും ലാബ്രഡോറിലും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാനിട്ടോബയിലും സാസ്‌കറ്റ്ച്യൂവാനിലും യഥാക്രമം രണ്ടും അഞ്ചും കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ടയില്‍ 32 പുതിയ കേസുകളും രണ്ട് പുതിയ മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നു.ബ്രിട്ടീഷ് കൊളംബിയയില്‍ രണ്ട് പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു. ഇവിടുത്തെ 10 പേര്‍ കൂടി രോഗത്തില്‍ നിന്നും മുക്തരായിട്ടുമുണ്ട്.

Other News in this category



4malayalees Recommends