ഓസ്‌ട്രേലിയക്ക് കൊറോണ മരണം വെറും 102ല്‍ ഒതുക്കാനായതില്‍ ലോകത്തിന്റെ കൈയടി; 7106 രോഗികളില്‍ 6494 പേരും സുഖം പ്രാപിച്ചു; 3086 കേസുകളും 48 മരണവുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍;24 മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് 13 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയക്ക് കൊറോണ മരണം വെറും 102ല്‍ ഒതുക്കാനായതില്‍ ലോകത്തിന്റെ കൈയടി; 7106 രോഗികളില്‍ 6494 പേരും സുഖം പ്രാപിച്ചു; 3086 കേസുകളും 48 മരണവുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍;24 മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് 13 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ കവര്‍ന്നിരിക്കുന്നത് 102 പേരുടെ ജീവനാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന് കൊറോണയെ തൊടാന്‍ പോലും സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചതുമാണ് ഇത്തരത്തില്‍ കോവിഡ് 19നെ പിടിച്ച് കെട്ടാന്‍ രാജ്യത്തിന് സാധിച്ചിരിക്കുന്നതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.


യുകെ, യുഎസ് പോലുള്ള വന്‍കിട ശക്തികള്‍ പോലും കൊറോണക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ നേടിയ വിജയം ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൊത്തം 7106 കേസുകളില്‍ 6494 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 13 പുതിയ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 107 കേസുകളും മൂന്ന് മരണങ്ങളുമുണ്ടായിരിക്കുന്നു. എന്‍എസ്ഡബ്ല്യൂവാണ് 3086 കേസുകളുമായി മുന്നിലുള്ളത്. ഇവിടെ 48 പേരാണ് മരിച്ചത്.

എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇതുവരെ 29 കേസുകളും ക്യൂന്‍സ്ലാന്‍ഡില്‍ 1058 കേസുകളും ആറ് മരണങ്ങളുമാണ് ഇതുവരെയായിയ സ്ഥിരീകരിച്ചിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയയില്‍ 439 പേര്‍ രോഗബാധിതരായപ്പോല്‍ നാല് പേരാണ് ഇതുവരെ മരിച്ചത്. ടാസ്മാനിയയില്‍ 228 പേര്‍ രോഗബാധിതരായപ്പോള്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിക്ടോറിയയില്‍ 1602 പേര്‍ വൈറസ് ബാധിതരായപ്പോള്‍ 13 പേരാണ് മരിച്ചത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 557 പേര്‍ക്ക് കൊറോണ പിടിപെട്ടപ്പോള്‍ 19 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends