വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ കശക്കിയെറിയാന്‍ ദശാബ്ദത്തിലൊരിക്കലെത്തുന്ന കൊടുങ്കാറ്റെത്തുന്നു; എക്‌സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളായി 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് നാളെ മുതല്‍ തിങ്കളാഴ്ച വരെ; കടലോരത്ത് വന്‍തിരകളുയരും

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ കശക്കിയെറിയാന്‍ ദശാബ്ദത്തിലൊരിക്കലെത്തുന്ന കൊടുങ്കാറ്റെത്തുന്നു; എക്‌സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളായി 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് നാളെ മുതല്‍ തിങ്കളാഴ്ച വരെ;  കടലോരത്ത് വന്‍തിരകളുയരും
ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രമെത്തുന്ന അപകടകാരിയായ കൊടുങ്കാറ്റ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കശക്കിയെറിയാനെത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം കടലോരങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. എക്‌സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളെന്ന നിലയിലായിരിക്കും ഇവിടെ ഉടന്‍ തന്നെ കടുത്ത കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നത്.

കഴിഞ്ഞ രാത്രിയില്‍ മാന്‍ഗയുടെ ശക്തി കുറഞ്ഞ് കൊക്കോസ് കീലിംഗ് ദ്വീപുകളുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കും എത്തിത്തുടങ്ങിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കാറ്റിന് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാനും കടുത്ത മഴയ്‌ക്കൊപ്പം വന്‍ നാശനഷ്ടം അഴിച്ച് വിടാനും സാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ഈ കാറ്റ് കാരണം ഏതാണ്ട് 1000 കിലോമീറ്റര്‍ നീളമുള്ള കടലോരത്ത് ഉയര്‍ന്ന തിരകളുണ്ടാകവുമെന്നും പ്രവചനമുണ്ട്.

ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച വരെയുള്ള സമയത്തിനിടെ ഈ കാറ്റ് തീരപ്രദേശത്ത് കൂടെ സഞ്ചരിക്കുമ്പോഴായിരിക്കും ഈ പറഞ്ഞ പ്രശ്‌നങ്ങളുണ്ടാകുന്നത്. കരാത്ത മുതല്‍ എസ്‌പെന്‍രാസ്, പെര്‍ത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ കാറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) സ്‌റ്റേറ്റ് മാനേജരായ ജെയിംസ് അഷ്‌ലെ പറയുന്നത്.ഇത്തരത്തിലുള്ള കാറ്റുകള്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇവിടെ വീശിയടിക്കാറുള്ളൂവെന്നും ബിഒഎം വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends