ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്; മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം കടന്നു; ചികിത്സയിലുള്ളത് 28 ലക്ഷത്തിലധികം പേര്‍; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്; മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം കടന്നു; ചികിത്സയിലുള്ളത് 28 ലക്ഷത്തിലധികം പേര്‍; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്. മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം കടന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്.


കോവിഡ് 19 ലോകത്താകമാനം പടര്‍ന്നു പിടിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനാറര ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇരുപത്തി ഒന്നായിരത്തിലധികം പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. മൂന്ന് ലക്ഷത്തി നാല്‍പത്തി ഏഴായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 22035 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധയുടെ തോത് തെല്ലൊന്ന് കുറഞ്ഞു എന്നത് ആശ്വാസകരമാണ്. ചൈനയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇത് ചൈന രോഗമുക്തിയുടെ പാതയിലാണെന്ന സൂചന നല്‍കുന്നു.

Other News in this category



4malayalees Recommends