കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു; മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ കഴിക്കാത്തവരിലേക്കാള്‍ കൂടുതല്‍; ട്രംപിനെ പോലെ മലേറിയ മരുന്ന് വാരി വിഴുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു; മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ കഴിക്കാത്തവരിലേക്കാള്‍ കൂടുതല്‍; ട്രംപിനെ പോലെ മലേറിയ മരുന്ന് വാരി വിഴുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്ന് റിപ്പോര്‍ട്ട്. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കോവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നാണ് ശാസ്തജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പഠനങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈഡ്രോക്സിക്ലോറോക്വിനും അതിന്റെ പഴയ രൂപമായ ക്ലോറോക്വിനും യാതൊരു ക്ലിനിക്കല്‍ ട്രയലുമില്ലാതെ ആറ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് നടത്തിയ പഠനമാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്.


മലേറിയ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ ഈ മരുന്ന് ഫലപ്രദമായേക്കും. എന്നാല്‍ കോവിഡ്-19 എന്നത് പൂര്‍ണമായും വ്യത്യസ്തമായ രോഗമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 20 മുതല്‍ ഏപ്രില്‍ 14 വരെ ഈ മരുന്ന് ആന്റിബയോട്ടിക്കിന് ഒപ്പമോ അല്ലാതെയോ കഴിച്ച 671 ആശുപത്രികളില്‍ നിന്നുള്ള 96,000 രോഗികളുടെ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.

ഈ മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ ഇത് കഴിക്കാത്തവരിലേക്കാള്‍ കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത. കോവിഡിനെ ചികിത്സിക്കാന്‍ ഈ മരുന്ന് കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു എന്നും ഹൈഡ്രോക്സിക്ലോറോക്വിനേക്കാള്‍ കടുപ്പം കൂടിയ ക്ലോറോക്വിന്‍ ആന്റിബയോട്ടിക്കിനൊപ്പം കഴിക്കുന്ന അഞ്ചു പേരില്‍ ഒരാളും ആന്റിബയോട്ടിക്കിനൊപ്പം ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കന്ന നാലില്‍ ഒരാളും മരിക്കുന്നു എന്നാണ് പഠനം പറയുന്നത്. അതേ സമയം, കോവിഡ് ബാധിച്ച രോഗികളില്‍ ഈ മരുന്ന് കഴിക്കാത്തവരിലുള്ള മരണസംഖ്യ 11-ല്‍ ഒന്ന് മാത്രമാണ്.

ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നതിനാലും രോഗം, ലിംഗം, മറ്റ് അസുഖങ്ങള്‍ മുതലയായവും പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ ഈ ഫലങ്ങള്‍ പൂര്‍ണമായി കൃത്യമാകണമെന്നില്ല എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എങ്കില്‍ പോലും ഇത്ര വലിയ വ്യത്യാസം മരണനിരക്കില്‍ ഉണ്ടാകുന്നു എന്നതു കൊണ്ടു തന്നെ മലേറിയയ്ക്കുള്ള മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിക്കുന്നത് അപകടകരമാണെന്ന് തന്നെ ഈ പഠനം നടത്തിയ യു.എസ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends