'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍; നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും

കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. കോറോണപ്രതിരോധത്തിനായി നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ്. നിരവധി പേരാണ് മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ലോക്‌സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്കിടെയായിരുന്നു. കൂടാതെ ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകമാകെ മരണം വിതയ്ക്കുന്ന കോറോണ കാലത്ത് പിണറായി വിജയന്റെ കേരളാമാതൃക ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

Other News in this category4malayalees Recommends