വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ കടുത്ത നാശം വിതച്ചു; 60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായി; ബെക്കെന്‍ഹാം, ഈസ്റ്റ് കാനിംഗ്ടണ്‍, കെന്‍വിക്ക്, തുടങ്ങിയ സബര്‍ബുകളെ കൂടുതലായി ബാധിച്ചു

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ കടുത്ത നാശം വിതച്ചു; 60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായി; ബെക്കെന്‍ഹാം, ഈസ്റ്റ് കാനിംഗ്ടണ്‍, കെന്‍വിക്ക്,  തുടങ്ങിയ സബര്‍ബുകളെ കൂടുതലായി ബാധിച്ചു
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ വീശിയടിച്ചതിനെ തുടര്‍ന്ന് 60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായെന്ന് റിപ്പോര്‍ട്ട്. മണിക്കൂരില്‍ 100 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റാണ് ഇവിടെ ആഞ്ഞടിച്ചിരിക്കുന്നത്. പെര്‍ത്ത് മെട്രൊപൊളിറ്റന്‍ ഏരിയയില്‍ കാറ്റിനെ തുടര്‍ന്ന് ഏതാണ്ട് 44,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വൈദ്യുതി നിലച്ചിരിക്കുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മിഡ് വെസ്റ്റ് റീജിയണില്‍ 13,000 പ്രോപ്പര്‍ട്ടികളിലാണ് വൈദ്യുതി നിലച്ചത്. ഇതില്‍ തുറമുഖ നഗരമായ ജെറാല്‍ഡ്ടണും ഉള്‍പ്പെടുന്നു. കാറ്റ് കൂടുതല്‍ തെക്കോട്ട് നീങ്ങിയതിനെ തുടര്‍ന്ന് മാര്‍ഗററ്റ് റിവര്‍ ടൗണിലെ മൊത്തം ഇടങ്ങളും ഇരുട്ടിലായിട്ടുണ്ട്. ബെക്കെന്‍ഹാം, ഈസ്റ്റ് കാനിംഗ്ടണ്‍, കെന്‍വിക്ക്, ബേവാട്ടര്‍, ബാസന്‍ഡീന്‍, മിറാബൂക്ക്, ഡയാനെല്ല, മലാഗ, തുടങ്ങിവയാണ് ഏറ്റവും കൂടുതല്‍ കാറ്റ് ബാധിച്ചിരിക്കുന്ന സബര്‍ബുകളെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ ഹില്‍ സബര്‍ബുഗളായ സേയേര്‍സ് വാലി, മൗണ്ട് ഹെലെന എന്നിവിടങ്ങളിലും കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ചില വീടുകളില്‍ രാത്രിയില്‍ വൈദ്യുതി തീരെയുണ്ടാവില്ലെന്നാണ് വെസ്റ്റേണ്‍ പവര്‍ പറയുന്നത്.നിലവിലെ സാഹചര്യത്തില്‍ ഇവിടെ തങ്ങളുടെ ജോലിക്കാര്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സുരക്ഷിതമായ അവസ്ഥയല്ലാത്തതാണ് ഇതിന് കാരണമെന്നും വെസ്റ്റേണ്‍ പവര്‍ വ്യക്തമാക്കുന്നു.ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രമെത്തുന്ന അപകടകാരിയായ ഈ കൊടുങ്കാറ്റ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ കശക്കിയെറിയുമെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Other News in this category



4malayalees Recommends