വിക്ടോറിയയിലെ ലോക്ക്ഡൗണില്‍ ജൂണ്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍; സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം സ്‌റ്റേ സേഫ് ;20വ്യക്തികള്‍ക്ക് വരെ ഒന്നിച്ച് ചേരാം; ശാരീരിക-സാമൂഹിക അകലമുറപ്പാക്കണം; 70 വയസിന് മേലുള്ളവരും മറ്റ് രോഗികളും വീടിന് പുറത്തിറങ്ങരുത്

വിക്ടോറിയയിലെ ലോക്ക്ഡൗണില്‍ ജൂണ്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍; സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം സ്‌റ്റേ സേഫ് ;20വ്യക്തികള്‍ക്ക് വരെ ഒന്നിച്ച് ചേരാം; ശാരീരിക-സാമൂഹിക അകലമുറപ്പാക്കണം; 70 വയസിന് മേലുള്ളവരും മറ്റ് രോഗികളും  വീടിന് പുറത്തിറങ്ങരുത്
വിക്ടോറിയയിലെ കൊറോണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അടുത്ത മാസം മുതല്‍ സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം വിക്ടോറിയയില്‍ ഉയര്‍ത്താന്‍ പോകുന്നത് സ്‌റ്റേ സേഫ് എന്ന സന്ദേശമായിരിക്കും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് വരുത്തുന്നതിന്റെ ഭാഗമാണീ മാറ്റം. ഇത് പ്രകാരം 20 പേര്‍ വരെ വരുന്ന ഗ്രൂപ്പുകള്‍ക്ക് കൂടിച്ചേരാം. എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും ഓരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ച് മാത്രമേ ഇടപഴകാവൂ എന്ന നിയന്ത്രണം കര്‍ക്കശമായി പാലിക്കണമെന്നാണ് അധികൃതര്‍ മുന്നറയിപ്പേകുന്നത്.

ഇതിന് പുറമെ കെട്ടിപ്പിടിത്തവും ചുംബനവും സാധ്യമായേടുത്തോളം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ചുറ്റും സുരക്ഷിതമായ അകലം ഉറപ്പ് വരുത്തണമെന്നും ആരോഗ്യഅധികൃതര്‍ ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നു.ഇതിന് പുറമെ 70 വയസിന് മേല്‍ പ്രായമുള്ളവര്‍ അല്ലെങ്കില്‍ നേരത്തെ തന്നെ മറ്റ് ഗുരുതര രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമുള്ളവര്‍ തുടങ്ങിയവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന നിര്‍ദേശവും പാലിക്കേണ്ടി വരും. ഇത്തരക്കാര്‍ കൊറോണ ബാധിക്കുന്നതിന് കൂടുതല്‍ വള്‍നറബിളായതിനാലാണീ മുന്നറിയിപ്പ്.

വിക്ടോറിയയില്‍ രോഗവ്യാപന തോത് ഇപ്പോഴുള്ളത് പോലെ ചെറിയ നിരക്കില്‍ മാത്രം തുടര്‍ന്നാല്‍ മാത്രമേ കൂടുതല്‍ ഇളവുകള്‍ അടുത്ത മാസം മുതല്‍ അനുവദിക്കുകയുള്ളൂവെന്നാണ് ഇവിടുത്തെ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് മുന്നറിയിപ്പേകുന്നത്.നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ പോലും കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ സ്‌റ്റേറ്റായ വിക്ടോറിയ വളരെ കരുതലോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുന്നത്.

Other News in this category4malayalees Recommends