ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു; ഡല്‍ഹിയില്‍ നിന്നും പൂനയിലേക്കുള്ള ആദ്യവിമാനം യാത്ര തിരിച്ചു; ആന്ധ്രാപ്രദേശിലേക്കും പശ്ചിമബംഗാളിലേക്കും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു; ഡല്‍ഹിയില്‍ നിന്നും പൂനയിലേക്കുള്ള ആദ്യവിമാനം യാത്ര തിരിച്ചു; ആന്ധ്രാപ്രദേശിലേക്കും പശ്ചിമബംഗാളിലേക്കും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസ്

കൊവിഡ് രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും പൂനയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45നും മുംബൈ - പാട്‌ന വിമാനം രാവിലെ 6.45നും യാത്ര തിരിക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഏഷ്യയുടെ വിമാനവും ഇന്ന് പുലര്‍ച്ചെ തന്നെ എത്തി.


ആന്ധ്രാ പ്രദേശിലേക്കും പശ്ചിമ ബംഗാളിലേക്കും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരുകളുമായി നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ആന്ധ്രാ പ്രദേശിലേക്ക് ചൊവ്വാഴ്ച മുതലും പശ്ചിമ ബംഗാളിലേക്ക് 28ാം തിയതി മുതലും വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ ഏറ്റവുമധികം എതിര്‍പ്പ് അറിയിച്ചത് മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമായിരുന്നു. രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലേക്ക് മെയ് 31 ന് ശേഷമേ വിമാനസര്‍വീസുകള്‍ അനുവദിക്കുവാന്‍ പാടൊള്ളുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തോട് അറിയിച്ചിരുന്നു. ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളില്‍ കുറച്ച് ദിവസത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Other News in this category4malayalees Recommends