'സ്ത്രീകള്‍ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങള്‍ ഉപയോഗിക്കണോ?' കാല്യാണം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി

'സ്ത്രീകള്‍ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങള്‍ ഉപയോഗിക്കണോ?' കാല്യാണം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി

കാല്യാണം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീകള്‍ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങള്‍ ഉപയോഗിക്കണമോയെന്നും ജസ്റ്റിസ് എസ് കെ പാനിഗ്രാഹി ചോദിച്ചു.


ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് പാനിഗ്രാഹിയാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 19 കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോരാപുട്ട് ജില്ലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെതിരുന്നു.

ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന യുവാവും യുവതിയും തമ്മില്‍ നാല് വര്‍ഷത്തോളം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നെന്നാണ് കേസ് രേഖകളില്‍ വ്യക്തമാക്കുന്നത്. ആ കാലയളവില്‍ യുവതി രണ്ടുതവണ ഗര്‍ഭിണിയായി. ഇതിനു പിന്നാലെയാണ് തന്നെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് യുവാവ് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയത്.ഗര്‍ഭം അലസിപ്പിക്കല്‍ പ്രതി നിര്‍ബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത യുവാവ് കഴിഞ്ഞ ആറുമാസമായി ജയിലിലാണ്. പ്രോസിക്യൂഷനുമായി സഹകരിക്കണമെന്നും ഇരയെ ഭീഷണിപ്പെടുത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Other News in this category



4malayalees Recommends