കോവിഡ് സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീന്‍ നിര്‍ദേശം

കോവിഡ് സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീന്‍ നിര്‍ദേശം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീന്‍ നിര്‍ദേശം. വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്‌ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റീന്‍ നിര്‍ദേശിച്ചത്.


മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരുകയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുന്‍പു നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

Other News in this category



4malayalees Recommends